18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്.മടങ്ങിവരാൻആഗ്രഹിക്കുന്ന നമ്മുടെ എല്ലാ പൗരന്മാർക്ക് ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാർ #OperationAjay ആരംഭിച്ചു.
മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്ക്ക ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. 'പ്രത്യേക ചാര്‍ട്ടര്‍ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള പൗരന്മാരുടെസുരക്ഷയ്ക്കുംക്ഷേമത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞബദ്ധമാണ' എസ് ജയ്ശങ്കര് എക്സില്‍ കുറിച്ചു.