ട്രാന്‍സ്ജന്‍ഡേഴ്സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. സാമൂഹ്യനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കി.സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27% ശതമാനം സംവരണത്തിലാണ് ട്രാന്‍സ് ജന്‍ഡേഴ്സിനെ ഉള്‍പ്പെടുത്തുക. ഇതിനായി ഒബിസി പട്ടിക ഭേദഗതി ചെയ്യും. വിവിധ മന്ത്രാലയങ്ങളും പിന്നാക്കവിഭാഗ കമ്മിഷനുകളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സാമൂഹ്യ നീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവിഭാഗത്തില്‍ നില്ക്കുന്നവരായി ട്രാന്‍സ് ജെന്‍ഡേഴ്സിനെ പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് സംവരണ ആനുകൂല്യം നല്‍കണെമെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ഉണ്ടായിരുന്നു.കാബിനറ്റ് നോട്ട് മന്ത്രിസഭയോഗം പരിഗണിച്ച് അംഗീകരിക്കും.ഒ.ബി.സി പട്ടിക ദേഭഗതി ചെയ്യാന്‍ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. മന്ത്രിസഭ യോഗം പാസാക്കുന്ന കബിനറ്റ് നോട്ടിന്റെ അടിസ്ഥാനത്തില്‍ കരട് ബില്ല് തയ്യാറാക്കും. ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമാനമായി ബില്ല് പാസാക്കുന്നത് വരെയുള്ള കാലയളവില്‍ സുപ്രീം കോടതി നിര്‍ദ്ദേശം യഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.