കോട്ടയം സ്വദേശിയായ സിബി ചാക്കോയെ ചിങ്ങവനം പൊലീസ് ആണ് പിടികൂടിയത്. ഒറ്റയ്ക്ക് നടന്നുവരുമ്പോൾ ലൈംഗിക വൈകൃതം കാട്ടിയ പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലില്‍ പകർത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം കോടിമത സ്വദേശിനിയായ വിദ്യാർത്ഥിനി ചിങ്ങവനം മൂലംകുളത്തെ ബന്ധു വീട്ടിലേക്ക് പോയത്. പരുത്തുംപാറ ഭാഗത്തെ ഇടവഴിയിൽ വെച്ച് അപരിചിതനായ യുവാവ് നഗ്നത പ്രദർശനം നടത്തിയതായാണ് യുവതിയുടെ പരാതി. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട പരാതിക്കാരി ഉടൻതന്നെ ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടിട്ടും പ്രതി കുറ്റകൃത്യം തുടർന്നതായി പരാതിക്കാരി പറയുന്നു
വാഹനത്തിന്റെ നമ്പർ പ്ളേറ്റ് മറച്ച നിലയിലായിരുന്നു. ചിങ്ങവനം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്ന് പിടികൂടുന്നത്.