ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഒരുഘട്ടത്തില്‍ 85/3 എന്ന നിലയിലായിരുന്ന
യു.എ.ഇക്ക് തുടർന്ന് 20 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ 7 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. രാഹുല്‍ ചോപ്രയാണ് (35) യു.എ.ഇയുടെ ടോപ് സ്കോറർ. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും അബ്രാർ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ പതർച്ചയോടെ തുടങ്ങിയ പാകിസ്ഥാനെ അർദ്ധ സെഞ്ച്വറിനേടിയ ഫഖർ സമാനും (50), അവസാനം വെടിക്കെട്ട് നടത്തിയ ഷഹീൻ ആഫ്രീദിയും ( 14 പന്തില്‍ 29 നോട്ടൗട്ട്) ആണ് ഭേദപ്പെട്ട ടോട്ടലലില്‍ എത്തിച്ചത്. ഓപ്പണർ സയിം അയൂബ് (0) തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി. ജുനൈദ് സിദിഖിക്കാണ് വിക്കറ്റ്. ജുനൈദ് ആകെ 4 വിക്കറ്റ് വീഴ്‌ത്തി.