മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായാണ് മന്ത്രിമാർ രാജിവച്ചത്.
കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരാകും.
അൽപ സമയത്തിനകം ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഈ മാസം 29 നാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.