**
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒക്ടോബർ എന്ന റെക്കോർഡ് ഇനി 2021 ന് സ്വന്തം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1901 മുതലുള്ള കണക്ക് പ്രകാരം പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒക്ടോബർ എന്ന റെക്കോർഡ് 2021ന്. *589.9 മിമീ മഴയാണ് ഇത്തവണ ലഭിച്ചത്.*
1999 ൽ ലഭിച്ച 566 മിമീ മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഈ വർഷം തന്നെ ജനുവരി മാസത്തിലും ലഭിച്ച മഴ സർവകാല റെക്കോർഡ് ആയിരുന്നു. ശരാശരി 5.9 മിമീ മഴ ലഭിക്കേണ്ട ജനുവരിയിൽ ഇത്തവണ ലഭിച്ചത് 105.5 മിമി മഴ.
*ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്* *(866.9 മിമീ),* ഇടുക്കി ( 710.5 മിമീ ) കൊല്ലം ( 644.7 മിമീ), കോഴിക്കോട് ( 625.4 മിമീ).
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 മിമീ ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ ഒഴിയേക്കുള്ള ജില്ലകളിലെല്ലാം സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.
*പത്തനംതിട്ട, പാലക്കാട് ജില്ലകളും ഒക്ടോബർ മഴയിൽ സർവകാല റെക്കോർഡ് തിരുത്തി.*
പത്തനംതിട്ട 1999 ൽ ലഭിച്ച 792.2 മിമീ മഴ ഇത്തവണ 866.9 മിമീ ആയി റെക്കോർഡ് തിരുത്തിയപ്പോൾ. പാലക്കാട് ജില്ലയും 1999 ൽ ലഭിച്ച 446.8 മിമീ മഴയെ 572.2 മിമീ ലഭിച്ചു മറി കടന്നു.
കോട്ടയം (599.3 മിമീ), മലപ്പുറം ( 560.2 മിമീ) ഇടുക്കി ( 710.5 മിമീ) ജില്ലകളിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഒക്ടോബർ മഴയാണ്.