മലപ്പുറം പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട പതിമൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45) എന്നിവരും, മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12), സാജിതയുടെ മകൻ ഷഹാദിൻ (11) എന്നിവരുമാണ് മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന ഫാസിത്ത്, നൗഷാദ് (39), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നൗഷാദും ഫാസിത്തും കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മസ്നീൻ പൊള്ളാച്ചിയിലുമാണ് ചികിത്സയിലുള്ളത്.











































































