വിവിധ കാലാവസ്ഥാ ഏജൻസികളുടെ പ്രീമൺസൂൺ പ്രവചനം അനുസരിച്ച് മാർച്ച് - മേയ് സീസണിൽ കേരളത്തിൽ മികച്ച വേനൽ ലഭിക്കും.
കൂടുതൽ ഏജൻസികൾ കേരളത്തിൽ ഇത്തവണ വേനൽമഴ ചതിക്കില്ല (സാധാരണയിൽ കൂടുതൽ) എന്ന് സൂചന നൽകുന്നു. ചൂട് സാധാരണയിൽ കുറവ് എന്നും സൂചന നൽകുന്നു.
വിവിധ ഏജൻസികളുടെ പ്രവചനം കൂടുതൽ ആശ്വാസം നൽകുന്നത് കോട്ടയം നഗരത്തിനാണ്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുന്ന നഗരങ്ങളിലൊന്നാണ് കോട്ടയം.
കഴിഞ്ഞ വർഷം 1049 മിമീ
വേനൽമഴയാണ് കോട്ടയം ജില്ലയിൽ ചെയ്തിറങ്ങിയത്. 142% മഴ കൂടുതൽ ലഭിച്ചു.
മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാല സീസണിൽ ശരാശരി 361.5 മിമീ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 751 മിമീ മഴ ലഭിച്ചു (108% കൂടുതൽ).