ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി. ചെന്നൈ, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. സ്വകാര്യ ബസ്സുകൾ അമിത നിരക്ക് ഈടാക്കിയാൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചു. മറ്റന്നാൾ മുതൽ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
