ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലും പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യക്ക് ആറ് വിക്കറ്റിൻ്റെ ആധികാരിക വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 18.5 ഓവറിൽ 174 റൺസ് നേടി ലക്ഷ്യം മറികടന്നു.
74 റൺസ് എടുത്ത് അഭിഷേക് ശർമ്മയുടെ ബാറ്റിംങ് മികവും ടീമിന് കരുത്തായി.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും ടോസ് സമയത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ഹസ്തദാനം ഒഴിവാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴും ഇരു ക്യാപ്റ്റന്‍മാരും താരങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല.