കുണ്ടറ എസ്‌എൻഡിപി യൂണിയനും, മണ്‍റോ തുരുത്തിലെ എസ്‌എൻഡിപി ശാഖകളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന 'അന്ത്യയാത്രയില്‍ അശാന്തി അരുത്' എന്ന തലക്കെട്ടോടെയാണ് നോട്ടീസ് രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്.
സാമുദായികാംഗങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ സിപിഎം നടത്തുന്ന ആചാര ലംഘന നീക്കങ്ങള്‍ക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് എസ്‌എൻഡിപി യോഗം നിലപാട് വ്യക്തമാക്കിയത്.
മരണാനന്തര ചടങ്ങുകളില്‍ പാർട്ടി പതാക പുതയ്‌ക്കാൻ ശ്രമം നടന്നുവെന്നും, ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കിയതായും ഇവർ ആരോപിക്കുന്നു. ഇനിയും ഇത്തരത്തില്‍ പാർട്ടി കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.
ആചാരാനുഷ്ഠാനുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ബോധവത്കരണ പ്രചാരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് എസ്‌എൻഡിപിക്കെതിരെ സിപിഎം നീക്കങ്ങള്‍ ശക്തമായതെന്ന ആരോപണവും ഉയരുന്നുണ്ട്.












































































