ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കിഫ്ബി അറിയിച്ചു.
എല്ലാ നിയമങ്ങളും കർശനമായി പാലിച്ചാണ് ഫണ്ട് വിനിയോഗം. മസാല ബോണ്ട് ഫണ്ടുകള്‍ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടിയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ഇഡി വസ്തുതകളെ തെറ്റായി അവതരിപ്പിച്ചു. തെളിവുകള്‍ മനപ്പൂർവ്വം കെട്ടിച്ചമച്ചു. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇ ഡി നോട്ടീസ് നല്‍കിയ സമയക്രമം തെരഞ്ഞെടുപ്പ് കാലങ്ങളിലാണെന്നും കിഫ്ബി വൃത്തകൾ പറഞ്ഞു












































































