മധ്യേഷ്യയിലെയും പാശ്ചാത്യേഷ്യയിലെയും സംഘർഷങ്ങൾക്ക് അറുതി വരുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയും ഇസ്രയേലും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഭാവിയിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യാന്തരതലത്തിൽ ഉറപ്പ് നൽകണം എന്നീ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഈ യുദ്ധത്തിന് അവസാനമിടാനാകുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.
ഇറാന്റെ സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള ധാരണയിലൂടെയാണ് സമാധാനം സാധ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ സജീവമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു.











































































