പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടില്‍ ആളെ വെച്ച് മോഷണം നടത്തി. 37 പവൻ സ്വർണം കവർന്ന പ്രതി പിടിയില്‍. സംഭവത്തിലെ മുഖ്യസൂത്രധാരനായ പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടില്‍ 42 കാരനായ നൗഷാദ് ആണ് അറസ്റ്റിലായത്.
പൂവാറിലെ ഒരു ബോട്ട് സർവീസിന്റെ പങ്കാളിയായ ഇയാള്‍ കേസിലെ രണ്ടാംപ്രതിയാണ്. ഒന്നാംപ്രതി ഒളിവിലാണ്. കഴിഞ്ഞ 28-നാണ് സംഭവം. പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലില്‍ ഷാജഹാന്റെ വീട്ടില്‍നിന്നാണ് 37 പവൻ മോഷ്ടിച്ചത്.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ നൗഷാദ്, ഷാജഹാന്റെ സുഹൃത്താണ്. മോഷണം ആസൂത്രണം ചെയ്ത ഇയാള്‍ സുഹൃത്ത് നൗഫലിനെ മോഷണം നടത്താനായി വിളിച്ചുവരുത്തുകയും താമസസൗകര്യമൊരുക്കുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസം മോഷണം നടത്തിയശേഷം ഇവർ തമിഴ്‌നാട്ടിലേക്കു കടന്നു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലാണ് നൗഷാദിനെ പിടികൂടിയത്.












































































