സ്കൂട്ടറിൽ കാർ ഇടിച്ച് യുവതി മരിച്ചു. കോട്ടയം വേളൂർ കൂരമറ്റത്തിൽ കെ.ആർ.കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയൻ (33) ആണ് മരിച്ചത്.
വേളൂർ ചെമ്പോടിയിൽ പരേതനായ വിജയന്റെയും വിജയമ്മയുടെയും മകളാണ്. ഇന്നലെ 4.35ന് ചാലുകുന്നിനും അറുത്തൂട്ടിക്കും ഇടയിലാണ് അപകടം. താഴത്തങ്ങാടിയിൽനിന്നു ചാലുകുന്നിലേക്ക് സ്കൂട്ടറിൽ വൃന്ദ വരുന്നതിനിടെ എതിരെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു
അപകടത്തെത്തുടർന്ന് കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. സ്കൂട്ടർ പൂർണമായും തകർന്നു. വൃന്ദയെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
റബർ ബോർഡിൽ താൽക്കാലിക ജീവനക്കാരിയാണ്. മകൻ: ഇഷാൻ കൃഷ്‌ണ (ചിന്മയ വിദ്യാലയ). സംസ്കാരം ഇന്നു 4.30ന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ.















































































