മാനന്തവാടി വയനാട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്നു 2 മാസത്തിലേറെക്കഴിഞ്ഞ് തുണിക്കഷണം പുറത്തുവന്നു.
മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ ദേവി (21) പ്രസവശേഷം തീരാവേദന അനുഭവിച്ചത് 69 ദിവസം.
ചികിത്സപ്പിഴവു ചൂണ്ടിക്കാട്ടി ഡിസംബർ 29നു മന്ത്രി ഒ.ആർ.കേളു, ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെ മാധ്യമ ങ്ങളിൽ വാർത്ത വന്നശേഷം മാത്രമാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ഒക്ടോബർ 20നു സുഖപ്രസവത്തിനുശേഷം 23നു ദേവി ആശുപത്രി വിട്ടിരുന്നു. എന്നാൽ, അസഹ്യ വേദനയും ദുർഗന്ധവും കാരണം പിന്നീട് 2 തവണ ഡോക്ടറെ കണ്ടു.
വെള്ളം കുടിക്കാത്തതിന്റെ പ്രശ്‌നമാണന്നു പറഞ്ഞു മടക്കിയയച്ചു. ഡിസംബർ 28നു തുണി പുറത്തുവന്ന ശേഷമാണു സ്കാനിങ് നട ത്തിയത്.
ഇത് ആദ്യമേ ചെയ്തില്ലെന്നും ഡോക്ടറുടെ ശ്രദ്ധക്കുറ വാണ് ദുരിതത്തിനു കാരണമായതെന്നും ദേവി പറഞ്ഞു. ഡിഎംഒ, ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.














































































