പൊലീസ് സംരക്ഷണത്തിലിരിക്കെ, കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സി ഐ ടി യു നേതാവ് കെ ആർ. അജയ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം.
തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ ആർ. അജയ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ. നഗരേഷിന്റെ നടപടി. ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റി.