ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ എന്നിവയുടെ സവാരികൾക്ക് ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏർപ്പെടുത്തി.
കുട്ടനാട്,ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നദികളിലും കൈവഴികളിലും ശക്തമായ ഒഴുക്കുള്ളതും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാലും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി.
ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സവാരി നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ടൂറിസം ഡപ്യൂട്ടി ഡയറക്ടറെയും ഡി.ടി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.












































































