ഭരുച് : ഗുജറാത്തിലെ ഭരുച് മുൻസിപ്പാലിറ്റിയിലെ വഴി വിളക്കുകള്‍ അണച്ച് വിദ്യുതി വകുപ്പ്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബില്‍ അടക്കാത്തതിനാൽ ആണ് ബോര്‍ഡ് വിധ്യുതി വിച്ഛേദിച്ചത്. ഏകദേശം 6 കോടിയോളം രൂപയാണ് ഭരുച് മുനിസിപ്പാലിറ്റി സ്ട്രീറ്റ് ലൈറ്റുകളുടെ bill ഇനത്തില്‍ അടയ്ക്കുവാൻ ഉള്ളത്. ഈ കഴിഞ്ഞ ഒരു വർഷത്തിനകം മൂന്നാമത്തെ തവണയാണ് സ്ട്രീറ്റ് ലൈറ്റുകളുടെ വൈദ്യുതി ബന്ധം വകുപ്പ് വിച്ചെതികുന്നത്. നഗരത്തിലെ 1500 ഓളം വഴിവിളക്കുകൾ അണഞ്ഞത് രണ്ട് ലക്ഷത്തോളം ആളുകളെ ബാധിച്ചു.
30 വര്‍ഷമായി ബി ജെ പി യാണ് മുന്‍സിപാലിറ്റിയുടെ ഭരണം കൈയാളുന്നത്. ബിജെപിയുടേത് വെറും പോള്ളയായ വികസനം ആണെന്നും, പല വകകളിൽ ജനങ്ങളിൽ നിന്നും നികുതി പിരിച്ചിട്ടും വർഷംതോറും മുൻസിപ്പാലിറ്റിയുടെ കടം വർധിക്കുന്നത് നേതാക്കളുടെ അഴിമതി കാരണം ആണെന്നും പ്രതിപക്ഷ നേതാവ് സംസാദ് അലി സയ്യെദ് പറഞ്ഞു.
എന്നാൽ നാളിതുവരെ വന്നിട്ടുള്ള എല്ലാ ബില്ലുകളും മുൻസിപ്പാലിറ്റി അടച്ചിട്ടുണ്ടെന്ന് മുൻകാലങ്ങളിലെ കുടിശിക വരുത്തിയിട്ടുള്ള ബില്ലിന് വേണ്ടിയണ് ഈ നടപടി എന്ന് ഭരുച് നഗര പാലിക്കാ പ്രമുഖ വിഭുതി യാദവ് അഭിപ്രായപ്പെട്ടു.
ജല വിതരണ വിഭാഗമായ നര്‍മദ നിഗത്തിന്‍റെ ഏകദേശം 7 കോടിയോളം രൂപ കുടിശിക ഉള്ളതിനാല്‍ അധികം താമസിയാതെ നഗരത്തിലെ വെള്ളം കുടി മുട്ടുവാനും സാധ്യത ഉണ്ട്..
വൈദ്യുതി ബോർഡിൻറെ നടപടി സ്റ്റേഷൻ റോഡ്, ബാംബ ഖാന, ബൈപാസ് റോഡ്, ധന്ടിയ ബസാര്‍ തുടങ്ങിയ സ്ഥലങ്ങളെ ഇരുട്ടിലാക്കി.
രണ്ട് ദിവസമായിട്ടും ബില്‍ അടച്ചു വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തന്നെ മുന്സിപാലിറ്റിക്ക് വേണ്ടി ഭിക്ഷ ചോദിച്ചു റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.














































































