മുസ്ലീം ലീഗിനതിരെ രൂക്ഷവിമർശനവുമായി എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് രാജ്യവിഭജനത്തിൻ്റെ സന്തതി. മലപ്പുറം ബാലികേറാമലയല്ല. അത് പറഞ്ഞപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കി.
മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് തന്നില്ല. ലീഗും പോഷക സംഘടനകളും വേട്ടയാടുന്നു. മുസ്ലീം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്നു. അവരുടെ ലക്ഷ്യം മതരാഷ്ട്രീയം സ്ഥാപിക്കുകയാണെന്നും ആരോപണം.