കോട്ടയം: കെൽട്രോണിൽ മാധ്യമ കോഴ്സുകളുടെ 2025-26 വർഷത്തെ ബാച്ചുകളിൽ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിൽ ഒഴിവുണ്ട്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യത ഉള്ളവർക്ക് കെൽട്രോൺ കേന്ദ്രങ്ങളിൽ നേരിട്ടെത്തി പ്രവേശനം നേടാം. പത്രപ്രവർത്തനം, ടെലിവിഷൻ ജേർണലിസം, ഓൺലൈൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്താ അവതരണം, ആങ്കറിങ്ങ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. അവസാന തീയതി-ഒക്ടോബർ 25.
വിശദവിവരത്തിന്് ഫോൺ: 9544958182.