എസ്എസ്എൽവി വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒ ഭൗമ നിരീക്ഷണ സാറ്റലൈറ്റായ EOS-07, അമേരിക്കൻ കമ്പനിയായ അൻ്റാരിസിൻ്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ന് രാവിലെ 9.18നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്തത്. 500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ദൗത്യത്തിൻ്റെ ഭാഗമായി അയയ്ക്കാൻ സാധിക്കുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുന്നത്.ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ എസ്എസ്എൽവി അനുയോജ്യമാണ്.
