കൊച്ചി: പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ.ശ്രീധരന് പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും. ഡിസൈനറും എസ്റ്റിമേറ്റും ഇ.ശ്രീധരന് തയാറാക്കും. ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യേണ്ടതില്ലെന്ന് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ക്രമക്കേടിനെക്കുറിച്ച് ഏത് ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും അദ്ദേഹം നിലപാടെടുത്തു.
ചെന്നൈ ഐ.ഐ.ടി നല്കിയ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്നങ്ങളില്ലെന്നും 20 കോടിരൂപ ചെലവില്‍ മുകള്ഭാഗം പുതുതായി നിര്‍മിക്കേണ്ടിവരുമെന്നും മന്ത്രി ജി.സുധാകരന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാലത്തിന് കാര്‍ബണ്‍ റാപ്പിങ് നടത്തണമെന്നായിരുന്നു ചെന്നൈ ഐ.ഐ.ടിയുടെ ആദ്യനിര്‍ദേശം.