അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ് രംഗത്ത്.
വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശി ദല്‍ജിത് സിംഗാണ് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചത്.
ഇന്നലെ രാത്രി അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ച 116 പേരില്‍ ഒരാളാണ് ദല്‍ജീത് സിംഗ്. ഇതിനേക്കാള്‍ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കൊണ്ട് എന്ത് ഗുണമെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.