കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായ കേസിൽ ബാങ്കിലെ ഒളിവിൽ ആയിരുന്ന മുൻ സീനിയർ മാനേജർ എംപി റിജിലിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല കോടതി തള്ളിയിരുന്നു. കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നു നഷ്ടമായ 12 കോടിയോളം രൂപ രണ്ട് ഘട്ടങ്ങളിലായി ബാങ്ക് കോർപ്പറേഷന് തിരികെ നൽകിയിട്ടുണ്ട്. ചാത്തമംഗലം ഏഴിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ പിടികൂടിയത്.
