പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത്.
വൈകിട്ട് 5.45 ഓടു കൂടിയാണ് അപകടം നടന്നത്. പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ബസ്സിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.













































































