എം മുകേഷ് എംഎൽഎയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വച്ചു പൊറുപ്പിക്കാനാകില്ല.
നടൻ ജോജു ജോർജിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിനൊപ്പം സിനിമ ഷൂട്ടിംങ്ങ് സെറ്റുകളിൽ അക്രമം നടത്തുകയും ചെയ്യുകയാണെന്നും മുകേഷ് എംഎൽഎ പറഞ്ഞു.
പൃഥ്വിരാജ് ശ്രീനിവാസൻ എന്നിവരുടെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് മാർച്ച് നടന്നുവെന്നും അദ്ദേഹം നിയമസഭയിൽ സബ്ബ്മിഷനിൽ ചൂണ്ടിക്കാട്ടി.