പേരൂർ : ഏറ്റുമാനൂരപ്പന്റെ പുത്രിയും, ഏഴരക്കരയുടെ അധിപയും ആയ പ്രശസ്ത പേരൂർകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ആരംഭിച്ചു. 2025 സെപ്റ്റംബർ 22 മുതൽ 30 വരെ മാധവികുട്ടി വരാസ്യർ, ഒറ്റപ്പാലം മുഖ്യ യജ്ഞചര്യയായി ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും (മൂലം), 2025 ഒക്ടോബർ 1 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകർമ്മിക്ത്വത്തിൽ ലക്ഷർച്ചനയും, വൈകിട്ട് 7.45 ന് വീണ കച്ചേരി, ഒക്ടോബർ 2 ന് പേരൂർകാവ് നവരാത്രി സംഗീതോത്സവത്തോട് അനുബന്ധിച്ചു രാവിലെ 8 മുതൽ അഖണ്ഡ സംഗീതാരാധനയും നടക്കും.
പേരൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോട് കലാ കാരന്മാർക്കായി ഏർപ്പെടുത്തിയ പ്രഥമ പേരൂർകാവിലമ്മ പുരസ്കാരത്തിനു മേള പ്രമാണി ശ്രീ പേരൂർ സുരേഷിനെ തെരഞ്ഞെടുത്തു. 10001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാനവമി ദിനത്തിൽ വൈകിട്ട് 7.30 ന് പേരൂർകാവ് നവരാത്രി മണ്ഡപത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.