ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. മൽസരത്തിന്റെ ആദ്യ 22 മിനിറ്റിനിടെ തന്നെ ബ്ലാസ്റ്റേഴ്സിനെതിരേ മുംബൈ നാല് ഗോളിന്റെ ലീഡ് നേടിയിരുന്നു. മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മൽസരത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർജ്ജ് പെരേരേ ഡയസ്സ് (4, 22), മുൻ ജെംഷഡ്പൂർ താരം ഗ്രേഗ് സ്റ്റുവർട്ട് (10), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈയ്ക്കായി സ്കോർ ചെയ്തത്. സീസണിൽ ഒരു കളിയും തോൽക്കാത്ത ടീമാണ് മുംബൈ. പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്. ഈ മാസം 22ന് എഫ് സി ഗോവയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
