കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്കുതല പരിശീലകര്‍ക്കായുള്ള ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിയോഗിച്ച പരിശീലകര്‍ക്കായാണ് കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ ദ്വിദിനശില്പശാല നടത്തുന്നത്.
55 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ബൂത്തുതലത്തിലെ നടപടിക്രമം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണങ്ങള്‍, പോളിംഗ് ദിവസത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ജില്ലാതല പരിശീലകര്‍ ബ്ലോക്കുതല പരിശീലകരെ പരിചയപ്പെടുത്തും. പരിപാടി ചൊവ്വാഴ്ച സമാപിക്കും.













































































