ഇരവിപുരം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
അതേസമയം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികൾ ചെടിച്ചട്ടിയിൽ നട്ടു വളർത്തിയത്. സംഭവത്തിൽ രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടേ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇയാൾ മറ്റാർക്കെങ്കിലും കഞ്ചാവ് നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.