ചെങ്ങന്നൂര്‍: വിവാഹ വാഗ്ദാനം നല്കി സാധാരണക്കാരായ സ്ത്രീകളില്‍ നിന്ന് പണവുംവസ്തുവകകളുംതട്ടിയെടുക്കുന്നയാള് പിടിയില്‍.
റാന്നി പഴവങ്ങാടി അങ്ങാടി കുറ്റിയാനില്‍ പി.പി സെബാസ്റ്റ്യനെ (50) യാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്.
അഞ്ച് ലക്ഷം രൂപയും വീട്ടില്‍ വളര്‍ത്തിയിരുന്ന 11 ആടുകളെ അടക്കം കൊണ്ടുപോയിവഞ്ചിച്ചെന്നപരാതിയിലായിരുന്നു അറസ്റ്റ്.
ചെങ്ങന്നൂര്‍ സ്വദേശിനി നല്കിയ പരാതിയിലാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. പത്രത്തില്‍ നല്കിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യന്‍ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പലതവണയായി 5 ലക്ഷം രൂപ വാങ്ങി. യുവതി വീട്ടില്‍ വളര്‍ത്തി വന്ന 11 ആട്ടിന്‍കുട്ടികളെയും കൊണ്ടുപോയി. വളര്‍ത്തി വലുതായശേഷം തിരികെ നല്‍കാം എന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ഒരു മാസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ റാന്നി ബസ് സ്റ്റേഷനില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിനിരയായ സാധാരണക്കാര്‍ പരാതി നല്‍കില്ലെന്ന വിശ്വാസത്തില്‍ പ്രതി കുറ്റകൃത്യങ്ങള്ത്തിആവര്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.