തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ നാലിഞ്ച് വരെ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്. ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്.