74 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
1965-76 കാലഘട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യൻ പെലെയെന്ന പേരില്‍ അറിയപ്പെട്ട താരം ടാറ്റ ഫുട്ബോള്‍ അക്കാദമിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യം സൃഷ്ടിച്ച ഏറ്റവും മികച്ച ഫുട്ബോള്താരങ്ങളില്ഒരാളായിരുന്നു.1970ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യൻ ഗെയിംസിലെ വെങ്കലമെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു. രാജ്യം 1980ല്‍ അര്‍ജ്ജുന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.