ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുള്ളതിനാല്‍ ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാനും അവസരമുണ്ട്.
ഇന്നലെയും ശബരിമലയില്‍ തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടി കയറാൻ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പായിരുന്നു. പുലർച്ചെ നട തുറന്നപ്പോള്‍ മരക്കൂട്ടം വരെയായിരുന്ന ക്യൂ.
സ്പോട് ബുക്കിംഗ് 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയതു ഒട്ടേറെ തീർഥാടകരെയാണ് പ്രതിസന്ധിയിലാക്കിയത്.
ഇരുമുടിക്കെട്ടുമായി നിലയ്ക്കലില്‍ എത്തി സ്പോട്ട് ബുക്കിംഗ് കിട്ടാനായി രണ്ട് ദിവസത്തില്‍ കൂടുതല്‍ കാത്തുകിടക്കേണ്ട സ്ഥിതിയാണ് തീർഥാടകർക്ക്.












































































