ന്യൂഡൽഹി: രാജ്യത്തെ രക്തബാങ്കുകളിലെ രക്ത ലഭ്യത ഇനി ഇ-രക്ത് കോശ് പോര്‍ട്ടലിലൂടെ അറിയാം. കേന്ദ്ര സര്‍ക്കാറിന്റെ 'ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം' പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്.ഇതിലൂടെ 7017 സന്നദ്ധ സംഘടനകളാണ് കൈകോര്‍ക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനവുംജില്ലയുംതെരഞ്ഞെടുത്താല് പ്രദേശത്തെ രക്തബാങ്കുകളും സമീപിക്കേണ്ടവരുടെ വിവരങ്ങളും ലഭിക്കും.
രക്തദാനവുമായി ബന്ധപ്പെട്ട നടപടികള്‍ ഇതോടെ എളുപ്പത്തിലാകും. അതോടൊപ്പം തന്നെ പോര്‍ട്ടലിന്റെ ഉപയോഗത്തോടു കൂടി സന്നദ്ധ രക്തദാനത്തിന് ആക്കം കൂടുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.