കോട്ടയം: ഇലക്ട്രിക് സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അസാപ് കേരള ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ബി.ഇ അല്ലെങ്കിൽ ബിടെക് ( എംടെക് അഭികാമ്യം) ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തിപരിചയം. താൽപര്യമുള്ളവർ സെപ്റ്റംബർ 27ന് തിരുവല്ല കുന്നന്താനത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കണം.
ഫോൺ: 9495999688, 9496085912.