ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ 9 മുതല്‍ വൈകുന്നേരം 4 ആണ് വെട്ടെടുപ്പ് നടക്കുക.
വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണല്‍ ആരംഭിച്ച് രാത്രിയോടെ ഫലങ്ങള്‍ പുറത്തുവരും.
എൻ സി പി അധ്യക്ഷൻ ശരദ് പവാർ ഉള്‍പ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളില്‍ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ , ബിജെപി ദേശീയ അധ്യക്ഷൻ നിതിന് നവീന് എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാല്‍ ഒരു സീറ്റില് ഇന്ത്യ മുന്നണിയും എൻ ഡി എയും തമ്മിൽ കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.














































































