നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി മുതല്‍ രണ്ട് ഡോസ് വാകീസിനേഷന്റെ സര്‍ട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവര്‍ക്ക് ഇളവുണ്ടാകില്ല . ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.