തൃശ്ശൂർ: തൃശ്ശൂർ കോണ്‍ഗ്രസില്‍ കൂട്ടരാജി. മറ്റത്തൂർ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ പാർട്ടിയില്‍ നിന്ന് രാജിവെച്ചു.
ബിജെപിയുമായി മുന്നണി ഉണ്ടാക്കി മറ്റത്തൂർ പഞ്ചായത്ത് ഭരണം പിടിക്കാനാണ് നീക്കം.
പാര്‍ട്ടി നേതൃത്വം മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോടും പ്രവര്‍ത്തകരോടും നീതി കാട്ടിയെന്ന് ആരോപിച്ചാണ് രാജി. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ് , ലിൻ്റോ പള്ളിപറമ്പാന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജാഹന്‍ നവാസ് എന്നിവരാണ് പാർട്ടിയില്‍ നിന്ന് രാജിവെച്ചത്.














































































