*സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാൻ അഭിഭാഷകൻ്റെ ശ്രമം*
സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ അഭിഭാഷകൻ്റെ ശ്രമം. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ സുരക്ഷാജീവനക്കാർ ചേർന്ന് പുറത്താക്കി. ഇതുമൂലം കോടതി നടപടികൾ അൽപ്പസമയത്തേക്ക് തടസ്സപ്പെടുകയും ചെയ്തു.