ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി.തറനിരപ്പിൽ നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളൽ.വിശദമായ പരിശോധന നടത്തിയതായും തൂണിന്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെ എം.ആർഎൽ പ്രതികരിച്ചു.
ആലുവ ബൈപ്പാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് വിള്ളൽ കണ്ടത്.
തൂണിന്‍റെ പ്ലാസ്റ്ററിംഗിലാണ് വിടവ്.
മാസങ്ങൾക്ക് മുൻപെ ചെറിയ രീതിയിൽ തുടങ്ങിയ വിള്ളൽ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്.
അതേസമയം മറ്റ് തൂണുകൾക്കൊന്നും ഈ പ്രശ്നമില്ല.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ പ്രതികരിച്ചു.
പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവാണെന്നും തൂണിന് ഒരു ബലക്ഷയവും ഇല്ലെന്നുമാണ് കെഎംആർഎല്ലിന്‍റെ വിശദീകരണം.












































































