മലപ്പുറം മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഉംറക്ക് പോകാൻ അറബി സഹായിക്കുമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണം കൈക്കലാക്കുകയായിരുന്നു. മഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.