കാസർകോട് : രോഗിയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അബ്ബാസ് എന്ന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ഇയാളെ പിടികൂടിയിരുന്നു. ഇതിന് ശേഷം റിമാന്റിൽ കഴിയുകയാണ് വെങ്കിടഗിരി.
മധൂര്‍ പട്ള സ്വദേശി അബ്ബാസിന് ഹെര്‍ണിയ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കാനാണ് കാശ് വാങ്ങിയത്. കാസർകോട് നുള്ളിപ്പാടിയിലെ വീട്ടില്‍ വച്ചാണ് വെങ്കിടഗിരി രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്.