ഇന്ധന കമ്പനികൾക്ക് കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു. അസംസ്കൃത എണ്ണ, ഡീസൽ, വിമാന ഇന്ധനം എന്നിവയിൽ കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന് മുകളിൽ ചുമത്തുന്ന നികുതിയിലാണ് ഇളവ്.ഡീസലിന്റെ നികുതി 8 രൂപയിൽ നിന്ന് 5 രൂപയാക്കി. വിമാന ഇന്ധന നികുതി 5 രൂപയിൽ നിന്ന് 1.5 രൂപയാക്കി കുറച്ചു.
