പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ തിരക്ക് നിയന്ത്രിക്കും. പമ്പയിലേക്ക് പ്രവേശനം ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി നിജപ്പെടുത്തി. 12നു ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. തിരക്ക് നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കുന്നതിന് ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സുഖകരമായ ദർശനവും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
