പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. 10ന് വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം.
11ന് പേട്ടതുള്ളൽ. മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളൽ നടത്തുന്നത്.
ആചാര അനുഷ്‌ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ എരുമേലിയിൽ എത്തുക. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.














































































