ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പുരില് ശിവസേന യുവനേതാവ് വെടിയേറ്റ് മരിച്ചു. അജയ് താക്കൂര്‍ (25)ആണ് കൊല്ലപ്പെട്ടത്. പുരാനശാല ബസ് സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ബസ് കയറാനായി സ്റ്റാന്‍ഡിലെത്തിയ അജയ് താക്കൂറിന് നേരെ ബൈക്കിലെത്തിയ മൂന്ന് യുവാക്കളിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ അജയ് താക്കൂറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.