ഉത്തർപ്രദേശിലെ സാഹിബാബാദിൽ താമസിക്കുന്ന പാസ്റ്റർ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പണം നൽകി പിന്നാക്ക വിഭാഗക്കാരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി പോലീസ് അറിയിച്ചു. പണവും സഹായവും വാഗ്ദാനം ചെയ്ത‌് ഗായിസാബാദിലെ എസ്‌സി വിഭാഗക്കാരായവരെ മതം മാറ്റുന്നുവെന്നാണ് പരാതിയിൽ ബജ്‌റംഗ്‌ദൾ നേതാവായ പ്രബാൽ ഗുപ്‌ത പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രേംചന്ദ് ജാതവിന്റെ സ്വദേശമായ രാഹുൽ വിഹാറിൽ ഒരു വീടിനകത്ത് അനധികൃതമായി പള്ളി പ്രവർത്തിക്കുന്നുവെന്നും പ്രേംചന്ദ് ജാതവ് വളരെ വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ ആളാണെന്നും പരാതിയിൽ ആരോപണമുണ്ട്.















































































