കോട്ടയം:14ന് വൈകുന്നേരം 5മണിക്ക് ചലച്ചിത്ര മേള
സഹകരണം തുറമുഖ ദേവസം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.
കോട്ടയം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്രമേള നടക്കും.
ഇത്തവണത്തെ ഓസ്കാറിൽ അഞ്ചു അവാർഡുകൾ നേടിയ അനോറ 29മത് ഐഎഫ്എഫ്കെയിൽ മത്സര,ലോകസിനിമ,ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് ഈ മേഖലയിൽ പ്രദർശിപ്പിക്കുന്നത്.
14 തുടങ്ങുന്ന മേളയുടെ ഉദ്ഘാടനചിത്രമായി അനോറ പ്രദർശിപ്പിക്കും ഐഎഫ്എഫ്കെ യിൽ ജൂറി അവാർഡ് ഫിപ്രസി അവാർഡ്,ഓഡിയൻസ് അവാർഡ്, നെറ്റ്പാക് കെ ആർ മോഹനൻ അവാർഡ് എന്നിങ്ങനെ അഞ്ച വാർഡുകൾ നേടിയ ഫെമിനിച്ചി ഫാത്തിമ ആയിരിക്കും സമാധാന ചിത്രം.
അന്തർദേശീയ മത്സരങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ബോഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓറഞ്ച്,എന്നീ ചിത്രങ്ങളോടൊപ്പം ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്,ബ്ലാക്ക് ഗോർഡ് വൈറ്റ് ഡെവിൾ എന്നീ എന്നീ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജുർ (ബജിക), ബാഗ്ജൻ (അസാമീസ്),ഹ്യൂമൻസ് ഇൻ ദി ലൂപ് (ഹിന്ദി),സ്വാഹ (Magahi) സെക്കന്റ് ചാൻസ് (ഹിന്ദി, ഹിമാചലി), ഷീപ് ബാൺ ( ഹിന്ദി ) എന്നീ ചിത്രങ്ങൾ വേളയിൽ കാണാം
കോളേജ് വിദ്യാർത്ഥിയായ സിറിൻ എബ്രഹാം ടെന്നീസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി,കൃഷാന്തിന്റെ സംഘർഷ ഘടന, മുഖ കണ്ണാടി ( സന്തോഷ് ബാബുസേനൻ, സതീഷ് ബാബു സേനൻ ), റോട്ടർഡാം വേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ ( മിഥുൻ മുരളി),നാടക വിദ്യാർഥി ആദിത്യ ബോബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നി ചിത്രങ്ങൾ ഏറ്റവും മലയാളം സിനിമയെ പ്രതിനിധാനം ചെയ്യുന്നു.
രാജ്യാന്തര പ്രശസ്തനായ ചലച്ചിത്രകാരൻ ജി അരവിന്ദന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ "വാസ്തു ഹാര" പ്രദർശിപ്പിക്കും. എംടി സ്മൃതിയുടെ ഭാഗമായി ഓളവും തീരവും പ്രദർശിപ്പിക്കും. കവിയൂർ ശിവപ്രസാദ് എം ടി അനുസ്മരണം നിർവഹിക്കും. ഒപ്പം എംടി -കാലം എന്ന ചിത്ര പ്രദർശനവുമൊരുക്കുന്നുണ്ട് എന്ന് സംഘാടകരെ അറിയിച്ചു.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ Delegate Registration വിതരണ ഉദ്ഘാടനം ബി സി എം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ വി തോമസ്
എഴുത്തുകാരനും തിരക്കഥാകൃത്തുമായി ട.ഹരീഷിന് കൈമാറി
ഫെസ്റ്റിവൽ ചെയർമാൻ സംവിധായകൻ ജയരാജ്, സംവിധായകൻ ജോഷി മാത്യു,
ജനറൽ കൺവീനർ സംവിധായകൻ പ്രദീപ് നായർ, കോഡിനേറ്റർ സജി കോട്ടയം, കൺവീനർമാരായ നിഖിൽ എസ്, പ്രവീൺ വിനോദ് ഇല്ലംപള്ളി, ജോയിൻ കൺവീനർമാരായ രാഹുൽരാജ്, ജയദേവ് അനീഷ് കുമാർ, സാബു മുരിക്കുവേലി, എന്നിവർ പങ്കെടുത്തു.